എന്നാല്‍ ടോം മൂഡി, മുത്തയ്യ മുരളീധരന്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരുടെ ഉപദേശം ഒരുപാട് സഹായിച്ചു.

മുംബൈ: മുംബൈ ഇന്ത്യന്‍സിനെതിരേ മികച്ച പ്രകടനം പുറത്തെടുക്കാന്‍ സഹായിച്ചത് കോച്ചിങ് സ്റ്റാഫിന്റെ വാക്കുകളെന്ന് സണ്‍റൈസേഴ്‌സ് താരം റാഷിദ് ഖാന്‍. 

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ഒരുപാട് റണ്‍്‌സ വഴങ്ങി. വളരെയധികം വിഷമമുണ്ടായിരുന്നു. എന്നാല്‍ ടോം മൂഡി, മുത്തയ്യ മുരളീധരന്‍, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരുടെ ഉപദേശം ഒരുപാട് സഹായിച്ചു. എന്ത് തന്നെ സംഭവിച്ചാലും ശാന്തമായിരിക്കണമെന്നാണ്. ഞാന്‍ ഇക്കാര്യം അനുസരിക്കുക മാത്രമാണ് ചെയ്തത്. 

മുംബൈയ്‌ക്കെതിരായ മത്സരം ഒരുപാട് ആസ്വദിച്ചു. എല്ലാ ക്രഡിറ്റും ടീം മാനേജ്‌മെന്റിനാണ്. മുംബൈയ്‌ക്കെതിരേ രണ്ട് വിക്കറ്റാണ് റാഷിദ് ഖാന്‍ വീഴ്ത്തിയത്.