ജമൈക്ക: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വമ്പനടിക്കാരെ കറക്കി വീഴ്ത്തി അഫ്ഗാന്‍ താരം റാഷിദ് ഖാന്‍, ആന്ദ്രേ മക്കാര്‍ത്തി, ജൊനാര്‍ഥന്‍ ഫോ, റോവമാന്‍ പവല്‍ എന്നിവരെ പുറത്താക്കി 18കാരനായ റാഷിദ് ഹാട്രിക് നേടി. മൂന്ന് പേരും റാഷിദിന്‍റെ ഗൂഗ്ലിക്കു മുന്നില്‍ ബൗള്‍ഡായി എന്ന പ്രത്യേകതയും നേട്ടത്തിനുണ്ട്. റാഷിദിന്‍റെ മിന്നും പ്രകടനം ജമൈക്ക തലവാസിനെ 20 ഓവറില്‍ 168 റണ്‍സിലൊതുക്കി.

മറുപടി ബാറ്റിംഗിനിറങ്ങിയ അമസോണ്‍ വാരിയേര്‍സ് 17.5 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിജയലക്ഷ്യം മറികടന്നു. നാലു ഓവറില്‍ 32 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റാണ് റാഷിദ് നേടിയത്. ഐപിഎല്ലില്‍ നാലു കോടി രൂപയ്ക്ക് സണ്‍റൈസേഴ്സ് ഹൈദരാബാദില്‍ എത്തിതോടെയാണ് റാഷിദ് ഖാന്‍ ശ്രദ്ധിക്കപ്പെട്ടത്.