മുംബൈ: മുൻ ക്യാപ്റ്റൻ എം എസ് ധോണിക്ക് പിന്തുണയുമായി കോച്ച് രവി ശാസ്ത്രി. രാജ്യാന്തര ക്രിക്കറ്റിൽ തുടരുന്നതിൽ ആശങ്കകളൊന്നും വേണ്ടെന്നും 2019 ലോകകപ്പിനുള്ള ടീമിൽ ധോണി ഉണ്ടാകുമെന്നും ശാസ്ത്രി പറഞ്ഞു. സുനിൽ ഗാവാസ്കർ, കപിൽ ദേവ്, സച്ചിൻ ‍ടെൻഡുൽക്കർ എന്നിവർക്കൊപ്പമാണ് ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുടെ സ്ഥാനമെന്നും ശാസ്ത്രി പറഞ്ഞു. ഇക്കഴിഞ്ഞ ശ്രീലങ്കൻ പര്യടനത്തിൽ ധോണി 82.23 ബാറ്റിംഗ് ശരാശരിയിൽ 162 റൺസെടുത്തിരുന്നു. ഇതിനിടെ ധോണി 100 സ്റ്റംപിംഗ് സ്വന്തമാക്കുന്ന ആദ്യ വിക്കറ്റ് കീപ്പർ എന്ന നേട്ടവും ഏകദിനത്തിൽ 300 മത്സരവും പൂർത്തിയാക്കിയിരുന്നു.