ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേയ്‍ക്ക് രവി ശാസ്ത്രിക്ക് മേൽക്കൈ ഉണ്ടെന്ന് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്കര്‍. രവി ശാസ്ത്രി അപേക്ഷ നൽകിയെന്ന് ബിസിസിഐ സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഗാവസ്കറിന്‍റെ പ്രതികരണം.

സെവാഗും മൂഡിയും രംഗത്തുണ്ടെങ്കിലും ശാസ്ത്രിയുടെ പരിചയസന്പത്തിന് മേൽക്കൈ ലഭിക്കും. താരങ്ങള്‍ക്ക് താത്പര്യം ഉള്ളയാളെ ഇക്കുറി പരിശീലകന്‍ ആക്കാനാണ് സാധ്യതയെന്നും ഗാവസ്കര്‍ അഭിപ്രായപ്പെട്ടു. 2014ൽ ശാസ്ത്രി ടീം ഡയറക്ടര്‍ ആയതിന് ശേഷമാണ് ഇന്ത്യയുടെ പ്രകടനം മെച്ചപ്പെട്ടതെന്നും ഗാവസ്കര്‍ പറഞ്ഞു. അനിൽ കുംബ്ലെയുടെ പകരക്കാരനാകാന്‍ ഒമ്പത് പേരാണ് ഇതുവരെ അപേക്ഷ നൽകിയത് . പുതിയകോച്ചിനെ അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും.