ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ വിമര്‍ശിക്കാന്‍ പോന്ന ആരുമില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് ഒപ്പമാണ് ധോണിയുടെ സ്ഥാനമെന്നും ശാസ്ത്രി.

വെല്ലിങ്ടണ്‍: ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ എം.എസ് ധോണിയെ വിമര്‍ശിക്കാന്‍ പോന്ന ആരുമില്ലെന്ന് ഇന്ത്യന്‍ പരിശീലകന്‍ രവി ശാസ്ത്രി. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, സുനില്‍ ഗവാസ്‌കര്‍, കപില്‍ ദേവ് തുടങ്ങിയ ഇതിഹാസങ്ങള്‍ക്ക് ഒപ്പമാണ് ധോണിയുടെ സ്ഥാനമെന്നും ശാസ്ത്രി. ധോണിയുടെ സിഡ്‌നി ഇന്നിംഗ്‌സിനെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ശാസ്ത്രി. 

ശാസ്ത്രി തുടര്‍ന്നു... ധോണി 2008- 2011 കാലഘട്ടത്തിലെ പഴയ ബാറ്റ്‌സ്മാന്‍ ആയിരിക്കില്ല. എന്നാല്‍ ധോണിയെപ്പോലുള്ള താരങ്ങള്‍ 30 അല്ലെങ്കില്‍ 40 വര്‍ഷം കൂടുമ്പോള്‍ ഉണ്ടാകുന്ന താരങ്ങളാണ്. ക്രിക്കറ്റിനെക്കുറിച്ച് എന്തെങ്കിലും പഠിച്ച ശേഷം മാത്രം ധോണിയെ കുറ്റം പറയാന്‍ മുതിരുകയെന്നും ശാസ്ത്രി ഓര്‍മിപ്പിച്ചു. 

സര്‍ക്കിളിനുള്ളിലെ ഫീല്‍ഡിങ് പൊസിഷനുകള്‍ ഏറ്റവും അധികം അറിയാവുന്നതും ധോണിക്കാണ്. വിക്കറ്റിന് പിന്നില്‍ ധോണിയുടെ മികവ് പഴയത് പോലെത്തന്നെ മികച്ച് നില്‍ക്കുന്നു. ധോണി വിക്കറ്റിനു പിന്നിലുള്ളപ്പോള്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ അപകടകാരിയാകുന്നുവെന്നും ശാസ്ത്രി കൂട്ടിച്ചേര്‍ത്തു.