ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ആറ് വിക്കറ്റ് വീഴ്‌ത്തി ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായക സംഭാവന നല്‍കിയ ആര്‍ അശ്വിന് മറ്റൊരു അപൂര്‍വ റെക്കോര്‍ഡ് കൂടി. 41 റണ്‍സ് വഴങ്ങി ആറ് വിക്കറ്റെടുത്ത അശ്വിന്‍ 25-ാം തവണയാണ് ഒരു ഇന്നിംഗ്സില്‍ അഞ്ചോ അതില്‍ കൂടുതലോ വിക്കറ്റ് വീഴ്‌ത്തുന്നത്.
ഏറ്റവും കുറവ് ടെസ്റ്റ് ഇന്നിംഗ്സുകളില്‍ നിന്ന് 25 തവണ അഞ്ച് വിക്കറ്റ് സ്വന്തമാക്കിയ ബൗളറെന്ന റെക്കോര്‍ഡാണ് അശ്വിന്‍ ഇന്ന് സ്വന്തം പേരിലാക്കായിത്. 47 ടെസ്റ്റുകളിലെ 87 ഇന്നിംഗ്സുകളില്‍ നിന്നാണ് അശ്വിന്‍ 25-ാം തവണ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തത്. 100 ഇന്നിംഗ്സുകളില്‍ 25 തവണ അഞ്ച് വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ള ശ്രീലങ്കയുടെ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡാണ് അശ്വിന്‍ ഇന്ന് തിരുത്തിയെഴുതിയത്. 111 ഇന്നിംഗ്സുകളില്‍ 25 തവണ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയ റിച്ചാര്‍ഡ് ഹാഡ്‌ലിയാണ് മൂന്നാം സ്ഥാനത്ത്.
Jai Hind #TeamIndia#INDvAUS 😀 pic.twitter.com/fNjxERrqQV
— BCCI (@BCCI) March 7, 2017
ന്യൂസിലന്‍ഡിനെതിരെയാണ് ഏറ്റവും കൂടുതല്‍ തവണ അശ്വിന്‍ അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. ആറു തവണ, ഓസ്ട്രേലിയ(5), ദക്ഷിണാഫ്രിക്ക(4), വെസ്റ്റിന്‍ഡീസ്(4), ഇംഗ്ലണ്ട്(3), ശ്രീലങ്ക(2), ബംഗ്ലാദേശ്(1) എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങള്‍ക്കെതിരെയുള്ള അഞ്ച് വിക്കറ്റ് നേട്ടങ്ങള്‍.
