ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയും ഭാര്യ റീവ സോളങ്കിയും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ജാംനഗറില്‍ വച്ച് വെള്ളിയാഴ്ചയായിരുന്നു സംഭവം. ജഡേജയുടെ കാര്‍ ഒരു ഇരുചക്രവാഹനവുമായി ഇടിക്കുകയായിരുന്നു.
അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റു. ജാംനഗറിലെ വിദ്യാസാഗര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ത്ഥിനിയായ പ്രീതി ശര്‍മ്മയ്ക്കാണ് പരുക്കേറ്റത്. പരുക്കേറ്റ പെണ്‍കുട്ടിയെ ജഡേജ തന്നെയാണ് ആശുപത്രിയില്‍ എത്തിച്ചത്.
