ഐപിഎല്ലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഫൈനലിലെത്തി. ആദ്യ ക്വാളിഫയറിൽ ബാംഗ്ലൂര്‍ 4 വിക്കറ്റിന് ഗുജറാത്തിനെ തോൽപ്പിച്ചു. 158 എന്ന ഗുജറാത്ത് ലയണ്‍സിന്‍റെ സ്കോര്‍ ആര്‍.സി.ബി 18.2 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു.

അര്‍ധസെഞ്ച്വറി തികച്ച ഡിവില്ലിയേഴ്സിന്‍റെ കരുത്തിലാണ് ബാംഗലൂരിന്‍റെ മുന്നേറ്റം.കോലി,ഗെയ്ൽ,രാഹുൽ, സച്ചിന്‍ ബേബി, വാട്സൺ എന്നിവര്‍ക്ക് തിളങ്ങാനായില്ല. ധവാല്‍ കുല്‍ക്കര്‍ണി 4 ഓവറില്‍ ഒരു മെയ്ഡിന്‍ അടക്കം 14 റണ്‍സ് വിട്ട് കൊടുത്ത് 4 വിക്കറ്റ് വീഴ്ത്തി ആദ്യം തന്നെ ബാംഗലൂരുവിന് കടുത്ത വെല്ലുവിളി ഉയര്‍ത്തി.

ഒരു ഘട്ടത്തില്‍ 5-29 എന്ന നിലയിലായിരുന്നു ആര്‍.സി.ബി എന്നാല്‍ കളത്തില്‍ ഉറച്ച് നിന്ന ഡിവില്ലേര്‍സ് 7മത്തെ വിക്കറ്റില്‍ 91 റണ്‍സ് കൂട്ടിച്ചേര്‍ത്ത് റോയല്‍ ചലഞ്ചേര്‍സിന് ഫൈനലിലേക്ക് വഴികാട്ടി. 47 പന്തില്‍ 5 ഫോറും അഞ്ച് സിക്സും അടക്കമായിരുന്നു എബിയുടെ 79 റണ്‍സ്. അബ്ദുള്ള 25 പന്തില്‍ 33 നേടി.

നേരത്തെ 41 പന്തിൽ 73 റൺസെടുത്ത ഡ്വെയിൻ സ്മിത്ത് മാത്രമാണ് ഗുജറാത്ത് നിരയില്‍ പൊരുതിയത്. മക്കല്ലവും റെയ്നയും ഓരോ റൺ വീതമെടുത്ത് പുറത്തായി. ഫിഞ്ചിന് 4 റൺസെടുക്കാനേ കഴിഞഞുള്ളൂ. ബാംഗലൂരിനായി വാട്സൺ നാലും അബ്ദുള്ളയും ജോര്‍ഡാനും 2 വിക്കറ്റ് വീതവും വീഴ്ത്തി. ഗുജറാത്ത് ലയണ്‍സ് രണ്ടാം ക്വാളിഫെയറില്‍ കൊല്‍ക്കത്ത സണ്‍റൈസ് മത്സരത്തിലെ വിജയിയെ നേരിടും. ഇതില്‍ ജയിക്കുന്നവരെ ആയിരിക്കും മെയ് 29ന് ആര്‍.സി.ബി ഫൈനലില്‍ നേരിടുക.