ഇടക്കാല പരിശീലകന്‍ സാന്‍റിയാഗോ സൊളാരിയെ, റയല്‍ മാഡ്രിഡ് സ്ഥിരപ്പെടുത്തി. സീസൺ അവസാനിക്കും വരെ സൊളാരി തുടരുമെന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

മാഡ്രിഡ്:ഇടക്കാല പരിശീലകന്‍ സാന്‍റിയാഗോ സൊളാരിയെ, റയല്‍ മാഡ്രിഡ് സ്ഥിരപ്പെടുത്തി. സീസൺ അവസാനിക്കും വരെ സൊളാരി തുടരുമെന്ന് സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കി.

സൊളാരി പരിശീലക സ്ഥാനം ഏറ്റെടുത്തതിന് ശേഷമുള്ള നാല് മത്സരങ്ങളിലും റയൽ മാഡ്രിഡ് ജയിച്ചിരുന്നു. നാലു കളികളില്‍ റയല്‍ 15 ഗോള്‍ അടിച്ചപ്പോള്‍ രണ്ടെണ്ണം മാത്രമാണ് വഴങ്ങിയത്. സൊളാരിയുടെ നേതൃത്വം കളിക്കാര്‍ക്കും താത്പര്യമാണെന്നാണ് സൂചന. ഈ സാഹചര്യത്തിലാണ് സൊളാരിയെ സ്ഥിരപ്പെടുത്തുന്നത്.

എല്‍ക്ലാസ്സിക്കോ തോൽവിക്ക് പിന്നാലെ ജൂലിയന്‍ ലൊപ്പറ്റേഗിയെ പുറത്താക്കിയപ്പോള്‍ ചെൽസി മുന്‍ കോച്ച് അന്‍റോണിയോ കോന്‍റെയെ പരിശീലകനാക്കാന്‍ ആണ് റയൽ ആദ്യംആലോചിച്ചത്. എന്നാല്‍ കോന്‍റെ പരിശീലകനാകുന്നതിനോട് കളിക്കാര്‍ക്ക് താത്പര്യമില്ലെന്ന് റയല്‍ നായകന്‍ സെര്‍ജിയോ റാമോസ് അറിയിച്ചിരുന്നു.

സ്പാനിഷ് ലീഗില്‍ നിലവില്‍ ബാഴ്സലോണയേക്കാള്‍ നാല് പോയിന്‍റ് പിന്നിലാണ് റയൽ. 24 പോയന്റുമായി ബാഴ്സ ഒന്നാമതും 20 പോയന്റുള്ള റയല്‍ ആറാമതുമാണ്. 23 പോയന്റുള്ള സെവിയ്യ ആണ് ലീഗില്‍ രണ്ടാമത്.