മാഡ്രിഡ്: ക്രിസ്റ്റ്യാനോ റോണാള്‍ഡോയുടെ ഇരട്ട ഗോള്‍ മികവില്‍ യുവേഫ ചാംപ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ആദ്യ പാദത്തില്‍ റയല്‍ മാഡ്രിഡിന് ജയം. ബയേണ്‍ മ്യൂണിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റയല്‍ തോല്‍പ്പിച്ചത്. റൊണാള്‍ഡോ റയലിനായി രണ്ട് ഗോളുകള്‍ നേടിയപ്പോള്‍ വിദാല്‍ ബയേണിനായി ആശ്വാസ ഗോള്‍ നേടി. ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി വിദാല്‍ പുറത്തേക്കടിച്ചത് മത്സരത്തില്‍ ബയേണിന് തിരിച്ചടിയായി.
രണ്ടാം ക്വാര്‍ട്ടറില്‍ ലെസ്റ്റര്‍ സിറ്റിയെ അത്‌ലറ്റികോ മാഡ്രിഡ് എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. ഫ്രഞ്ച് താരം അന്റോണിയോ ഗ്രീസ്‌മാനാണ് സ്‌കോറര്‍. ഇരുപത്തിയെട്ടാം മിനുറ്റില്‍ ലഭിച്ച പെനാല്‍റ്റിയില്‍ നിന്നായിരുന്നു ഗ്രീസ്മാന്റെ ഗോള്‍.
