ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു രണ്ടാം പാദത്തില്‍ റയലിന്റെ ജയം
പാരീസ്: റയല് മാഡ്രിഡും ലിവര്പൂളും ചാമ്പ്യന്സ് ലീഗിന്റെ ക്വാര്ട്ടറിലെത്തി. പിഎസ്ജിക്കെതിരെ ഒന്നാംപാദത്തിലെ ജയം രണ്ടാം പാദത്തിലും ആവര്ത്തിച്ചാണ് റയല് ക്വാര്ട്ടറില് എത്തിയത്. എഫ്സി പോര്ട്ടോയോട് രണ്ടാം പാദത്തില് സമനില പാലിച്ചെങ്കിലും ആദ്യപാദത്തില് നേടിയ ഉജ്ജ്വല ജയം ലിവര്പൂളിനേയും ക്വാര്ട്ടറില് എത്തിച്ചു.
ഒന്നിനെതിരെ രണ്ട് ഗോളുകള്ക്കായിരുന്നു രണ്ടാം പാദത്തില് റയലിന്റെ ജയം. റയലിന് വേണ്ടി ക്രിസ്റ്റ്യാനോ റൊണാള്ഡോയും കാസെമിറോയും ഗോളുകള് നേടി. ആദ്യപാദത്തില് ഒന്നിനെതിരെ മൂന്നു ഗോളുകള്ക്ക് റയല് പിഎസ്ജിയെ തോല്പ്പിച്ചിരുന്നു.
രണ്ടാം പാദത്തില് എഫ്സി പോര്ട്ടോയോട് സമനില പാലിച്ചെങ്കിലും ആദ്യ പാദത്തില് നേടിയ വന് ജയത്തിന്റെ പിന്ബലത്തിലാണ് ലിവര്പൂള് ക്വാര്ട്ടര് ഉറപ്പിച്ചത്. 2009ന് ശേഷം ആദ്യമായണ് ലിവര്പൂള് ചാമ്പ്യന്സ് ലീഗിന്റെ ക്വാര്ട്ടറില് പ്രവേശിക്കുന്നത്.
