അബുദാബി: ക്ലബ് ലോകകപ്പ് ഫുട്ബോൾ ചാമ്പ്യൻഷിപ്പ് ഫൈനല്‍ ഇന്ന്. നിലവിലെ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ് ബ്രസീലിയൻ ക്ലബ് ഗ്രെമിയോയെ നേരിടും. അബുദാബിയിൽ രാത്രി പത്തരയ്ക്കാണ് കലാശപ്പോരാട്ടം. റയൽ സെമിയിൽ അൽ ജസീറയെയും ഗ്രെമിയോ പച്ചുക്കയെയുമാണ് തോൽപിച്ചത്. ഇന്ന് ജയിച്ചാൽ റയൽ മൂന്ന് കിരീടം നേടിയ ബാഴ്സലോണയുടെ നേട്ടത്തിനൊപ്പമെത്തും.
ക്രിസ്റ്റ്യാനോ റൊണാൾഡോ, ഗാരെത് ബെയ്ൽ, കരീം ബൻസേമ തുടങ്ങിയവർ അണിനിരക്കുന്ന റയൽ കിരീടം നേടുമെന്നാണ് കരുതപ്പെടുന്നത്. ക്ലബ് ലോകകപ്പിൽ ആരും കിരീടം നിലനിർത്തിയിട്ടില്ല. അതിനാല്‍ റയല്‍ മാഡ്രിഡ് കിരീടം നേടിയാല്‍ അത് ഫുട്ബോളില്‍ പുതു ചരിത്രമാകും.
