മാഡ്രിഡ്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ റയല്‍ മാഡ്രിഡ് ബൊറൂസിയ ഡോര്‍ട്മുണ്ട് സൂപ്പര്‍പോരാട്ടം 2-2 ന് സമനിലയില്‍. ഫ്രഞ്ച് താരം കരീം ബെന്‍സേമയുടെ ഇരട്ട ഗോളുകള്‍ക്ക് ആദ്യ പകുതിയില്‍ മുന്നിട്ട്  നിന്ന റയലിനെ രണ്ടാം പകുതിയിലെ ഗോളുകളിലൂടെയാണ് ജര്‍മ്മന്‍ ടീം തളച്ചത്.ഒബൗമയോങ്ങും മാര്‍ക്കോ റൂസുമാണ് ബൊറൂസിയുടെ സ്കോറര്‍മാര്‍.

റയലിനെ പിന്തള്ളി ഗ്രൂപ്പ് ചാമ്പ്യന്മാരാവാനും ബൊറൂസിയക്കായി. മറ്റൊരു മത്സരത്തില്‍ ഇംഗ്ലീഷ് ചാമ്പ്യന്മാരായ ലെസ്റ്റര്‍ സിറ്റി എഫ് സി പോര്‍ട്ടോയോട് 5-0 ന് ദയനീയമായി തോറ്റു .ടോട്ടനം സിഎസ്കെ മോസ്കോയെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് തോല്‍പ്പിച്ചപ്പോള്‍  ഡൈനാമോ കീവിനെതിരെ എതിരില്ലാത്ത രണ്ട് ഗോള്‍ ജയം യുവന്‍റസ് സ്വന്തമാക്കി. ലീഗിലെ ഗ്രൂപ്പ്  ഘട്ടപോരാട്ടങ്ങള്‍ അവസാനിച്ചപ്പോള്‍ പ്രമുഖരെല്ലാം അവസാന 16ല്‍ ഇടം പിടിച്ചിട്ടുണ്ട്.