മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണാബ്യൂവില്‍ രാത്രി 12.15നാണ് രണ്ടാംപാദ മത്സരം.
മാഡ്രിഡ്: യുവേഫ ചാംപ്യന്സ് ലീഗ് ഫൈനല് ഉറപ്പിക്കാന് റയല് മാഡ്രിഡ് ഇന്ന് ജര്മന് ചാംപ്യന്മാരായ ബയേണ് മ്യൂനിച്ചിനെതിരേ. മാഡ്രിഡിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്ണാബ്യൂവില് രാത്രി 12.15നാണ് രണ്ടാംപാദ മത്സരം.
ഇരു ടീമുകളേയും പരിക്ക് വലയ്ക്കുന്നുണ്ട്. റയല് മാഡ്രിഡ് നിരയില് പ്ലേ മേക്കര് ഇസ്ക്കോയും ഡാനി കാര്വജാലും കളിക്കുമെന്ന കാര്യത്തില് ഉറപ്പില്ല. ആദ്യപാദത്തിനിടെയാണ് ഇസ്കോയ്ക്ക് പരുക്കേറ്റത്. എന്നാല് പ്രതിരോധതാരം നാച്ചോ തിരിച്ചെത്തും. ബയേണ് നിരയില് ആര്യന് റോബന്, ജെറോം ബോട്ടെങ് എന്നിവര്ക്ക് മത്സരം നഷ്ടമാകും.
രണ്ടാം സെമിയില് വ്യാഴാഴ്ച ലിവര്പൂള്, റോമയെ നേരിടും. ആദ്യപാദത്തില് ലിവര്പൂള് രണ്ടിനെതിരെഅഞ്ച് ഗോളിന് ജയിച്ചിരുന്നു.
