യുവന്‍റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം ലിവര്‍പൂളിന്‍റെ മുഹമ്മദ് സലായെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന്‍റെ ശ്രമം. റയൽ മാനേജ്മെന്‍റ് സലായുടെ ഏജന്‍റുമായി ആദ്യവട്ട ചർച്ച നടത്തി.

മാഡ്രിഡ്: യുവന്‍റസിലേക്ക് മാറിയ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പകരം മുഹമ്മദ് സലായെ ടീമിലെത്തിക്കാൻ റയൽ മാഡ്രിഡിന്‍റെ ശ്രമം. റയൽ മാനേജ്മെന്‍റ് ലിവർപൂൾ താരമായ സലായുടെ ഏജന്‍റുമായി ആദ്യവട്ട ചർച്ച നടത്തി. സലാ കഴിഞ്ഞ സീസണിൽ ലിവർപൂളിനായി 44 ഗോൾ നേടിയിരുന്നു. സലായെ കിട്ടിയില്ലെങ്കിൽ ടോട്ടനത്തിന്‍റെ ഹാരി കെയ്നെയാണ് റയൽ ലക്ഷ്യമിടുന്നത്. 

ഇംഗ്ലണ്ട് നായകനായ കെയ്ൻ ലോകകപ്പിലെ ടോപ് സ്കോറർക്കുള്ള ഗോൾഡൻ ബൂട്ട് നേടിയ താരമാണ്. പ്രീമിയർ ലീഗിലെ കഴിഞ്ഞ സീസണിൽ 30 ഗോൾ നേടുകയും ചെയ്തു. ചെൽസിയുടെ എഡൻ ഹസാർഡ്, വില്യൻ എന്നിവരെയും റയൽ സ്വന്തമാക്കാൻ ശ്രമിക്കുന്നുണ്ട്. പുതിയ താരങ്ങളെ കണ്ടെത്താൻ 300 ദശലക്ഷം പൗണ്ടാണ് റയൽ മാറ്റിവച്ചിരിക്കുന്നത്. ഈ മാസം ഒൻപതിനാണ് താരക്കൈമാറ്റത്തിനുള്ള സമയം അവസാനിക്കുക.