റെക്കോര്‍ഡ് തുകയ്‌ക്ക് കെയ്‌നിനെ ടീമിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്നതായി സ്‌പാനിഷ് മാധ്യമത്തിന്‍റെ റിപ്പോര്‍ട്ട്. റോണോയുടെ പകരക്കാരന് റയല്‍ ചിലവഴിക്കാന്‍ ലക്ഷ്യമിടുന്നത് 250 മില്യണ്‍ യൂറോ.

മാഡ്രിഡ്: പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പകരക്കാരനായി റയല്‍ മാഡ്രിഡ് നോട്ടമിടുന്നത് ഹാരി കെയ്‌നിനെ തന്നെ എന്ന് റിപ്പോര്‍ട്ട്. ടോട്ടനത്തിന്‍റെ ഇംഗ്ലീഷ് താരമായ കെയ്‌നിനെ റെക്കോര്‍ഡ് തുകയ്ക്ക് ക്ലബിലെത്തിക്കാന്‍ റയല്‍ ശ്രമിക്കുന്നതായാണ് ഒടുവിലത്തെ റിപ്പോര്‍ട്ട്. 

റയല്‍ ഉടമ ഫ്ലോറെന്‍റീനോ പെരസ് കെയ്‌നിനായി 250 മില്യണ്‍ യൂറോ ചിലവഴിക്കാന്‍ പദ്ധതിയിടുന്നതായി സ്‌പാനിഷ് മാധ്യമം ഡോണ്‍ ബലോണ്‍ റിപ്പോര്‍ട്ട് ചെയ്തതായി പ്രമുഖ കായിക വെബ്‌സൈറ്റായ ഗോള്‍ ഡോട് കോം പുറത്തുവിട്ടു. നൂറ് മില്യണ്‍ യൂറോയ്ക്ക് ക്രിസ്റ്റ്യാനോ യുവന്‍റസിലേക്ക് ചേക്കേറിയതിന് പിന്നാലെ റയല്‍ പല പ്രമുഖ താരങ്ങളുടെയും പിന്നാലെ കൂടിയിരുന്നു. ഈ തുകയ്ക്ക് കെയ്‌ന്‍ സ്‌പാനിഷ് ടീമിലെത്തിയാല്‍ അത് ചരിത്രമാകും.