കഴിഞ്ഞ സീസണില്‍ റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത് 2000ന് ശേഷമുള്ള ഉയര്‍ന്ന വരുമാനം. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടവും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ...
ബാഴ്‌സലോണ: കഴിഞ്ഞ സീസണിൽ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിന്‍റെ വരുമാനം 6248 കോടി രൂപ. മുൻ സീസണിനേക്കാൾ 11 ശതമാനം വർധനയാണ് ഇത്തവണ ക്ലബ് നേടിയത്. 2000ന് ശേഷം റയൽ ഏറ്റവും കൂടുതൽ സാമ്പത്തിക നേട്ടമുണ്ടാക്കിയ സീസൺ കൂടിയാണിത്. ചാമ്പ്യൻസ് ലീഗ് കിരീടനേട്ടവും 100 ദശലക്ഷം യൂറോയ്ക്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയെ വിറ്റതുമാണ് വരുമാന വർധനവിന് കാരണം. സ്പാനിഷ് സൂപ്പർ കപ്പിലും ക്ലബ് ലോകകപ്പിലും റയൽ ചാമ്പ്യൻമാരായിരുന്നു.
