മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ റയല്‍ മാഡ്രിഡ് തിരിച്ചടി. ലാലിഗയിലെ കുതിപ്പ് തുടരുന്ന റയല്‍, വലന്‍സിയയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ടു. നാലാം മിനുട്ടില്‍ സിമോണ സസയും ഒന്‍പതാം മിനുട്ടില്‍ ഫാബിയാന്‍ ഒറെല്ലാനയുമാണ് വലന്‍സിയക്കായി ഗോള്‍ നേടിയത്. ഈ ആഘാതത്തില്‍ തളരാതെ പോരാടിയെങ്കിലും നാല്‍പത്തിനാലാം മിനുട്ടില്‍ ക്രിസ്റ്റ്യോനോ റോണാള്‍ഡോ നേടിയ ആശ്വാസ ഗോളില്‍ റയലിന് തൃപ്തിപ്പെടേണ്ടിവന്നു. സീസണില്‍ റയലിന്റെ രണ്ടാം തോല്‍വിയാണ് ഇത്. ഇതോടെ രണ്ടാം സ്ഥാനത്തുള്ള ബാഴ്‌സയുമായുള്ള വ്യത്യാസം ഒരു പോയിന്റായി കുറഞ്ഞത് റയലിന് കനത്ത തിരിച്ചടിയായി. വലന്‍സിയോട് ജയിച്ചിരുന്നെങ്കില്‍ റയലിന് നാല് പോയിന്റിന്റെ ആധികാരിക മുന്നേറ്റം നടത്താമായിരുന്നു.