കരിം ബെൻസേമ ഇരട്ടഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ഗരത് ബെയിലും വല കുലുക്കി. നായകന് സെർജിയോ റാമോസാണ് പട്ടിക തികച്ചത്. ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് പോയതോടെ ബെന്‍സേമ ഗംഭീര ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്
മാഡ്രിഡ്: സ്പാനിഷ് ലീഗില്‍ കരുത്തരായ റയൽ മാഡ്രിഡിന് ഉജ്ജ്വല വിജയം. ഒന്നിനെതിരേ നാലു ഗോളുകൾക്ക് ലഗാനസിനെയാണ് തകർത്തത്. മികച്ച ഫോമില്‍ കളിക്കുന്ന ഗരത് ബെയിലും കരീം ബെന്‍സേമയുമാണ് റയലിന് വിജയം സമ്മാനിച്ചത്.
കരിം ബെൻസേമ ഇരട്ടഗോളുകള്‍ സ്വന്തമാക്കിയപ്പോള്‍ ഗരത് ബെയിലും വല കുലുക്കി. നായകന് സെർജിയോ റാമോസാണ് പട്ടിക തികച്ചത്. ക്രിസ്റ്റ്യാനോ യുവന്റസിലേക്ക് പോയതോടെ ബെന്‍സേമ ഗംഭീര ഫോമിലേക്കുയര്‍ന്നിട്ടുണ്ട്. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളാണ് താരം ഇതുവരെ അടിച്ചുകൂട്ടിയത്.

