Asianet News MalayalamAsianet News Malayalam

ആറാം മത്സരത്തില്‍ ആദ്യ ജയം; സാന്‍റിയാഗോ സൊളാരിക്ക് റയല്‍ ആരാധകരുടെ കയ്യടി

എൺപത്തിമൂന്നാം മിനിറ്റിൽ കൗമാരതാരം വിനീഷ്യസ് ജൂനിയറിന്‍റെ ഷോട്ട് കികെ ഒലിവാസിന്‍റെ കാലിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. കളിതീരാൻ രണ്ടു മിനിറ്റുള്ളപ്പോൾ ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിന്‍റെ രണ്ടാം ഗോൾ നേടി

Real Madrid vs Valladoliddv laliga match
Author
Madrid, First Published Nov 4, 2018, 9:59 AM IST

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി. താൽക്കാലിക കോച്ച് സാന്‍റിയാഗോ സൊളാരിയുടെ കീഴിൽ ആദ്യ ലീഗ് മത്സരത്തിനിറങ്ങിയ റയൽ എതിരില്ലാത്ത രണ്ട് ഗോളിന് റയൽ വയ്യാഡോളിഡിനെ തോൽപിച്ചു. കളിതീരാൻ ഏഴ് മിനിറ്റുള്ളപ്പോഴായിരുന്നു റയലിന്‍റെ രണ്ട് ഗോളും. 

എൺപത്തിമൂന്നാം മിനിറ്റിൽ കൗമാരതാരം വിനീഷ്യസ് ജൂനിയറിന്‍റെ ഷോട്ട് കികെ ഒലിവാസിന്‍റെ കാലിൽ തട്ടി സെൽഫ് ഗോളാവുകയായിരുന്നു. കളിതീരാൻ രണ്ടു മിനിറ്റുള്ളപ്പോൾ ക്യാപ്റ്റൻ സെർജിയോ റാമോസ് റയലിന്‍റെ രണ്ടാം ഗോൾ നേടി.

സ്പാനിഷ് ലീഗിൽ ആറ് മത്സരത്തിനിടെ റയലിന്‍റെ ആദ്യ ജയമാണിത്. 11 കളിയിൽ 17 പോയിന്‍റുമായി ലീഗിൽ ആറാം സ്ഥാനത്താണിപ്പോൾ യൂറോപ്യൻ ചാമ്പ്യൻമാരായ റയൽ മാഡ്രിഡ്.

 

Follow Us:
Download App:
  • android
  • ios