സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് വലന്‍സിയയെ നേരിടും. പുലര്‍ച്ചെ ഒന്നേകാലിന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം.

മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ മുന്‍ ചാംപ്യന്മാരായ റയല്‍ മാഡ്രിഡ് ഇന്ന് വലന്‍സിയയെ നേരിടും. പുലര്‍ച്ചെ ഒന്നേകാലിന് റയലിന്റെ ഹോം ഗ്രൗണ്ടായ സാന്റിയാഗോ ബെര്‍ണബ്യൂവിലാണ് മത്സരം. ലീഗിലെ അവസാന മത്സരത്തില്‍ ഐബറിനോടേറ്റ തോല്‍വിയില്‍ നിന്ന് കരകയറാനാണ് റയല്‍ ഇറങ്ങുന്നത്. 

13 കളിയില്‍ 20 പോയിന്റുള്ള റയല്‍ ലീഗില്‍ ആറാം സ്ഥാനത്താണിപ്പോള്‍. 17 പോയിന്റുള്ള വലന്‍സിയ പതിമൂന്നാം സ്ഥാനത്തും. ബാഴ്‌സലോണ നാളെ എസ്പാനിയോളിനെ നേരിടും. ബാഴ്‌സയ്ക്കും ഹോം ഗ്രൗണ്ടിലാണ മത്സരം. സെവിയയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്.