റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് മൊണാക്കോ മുന്‍ കോച്ച് ലിയൊനാര്‍ഡോ ജാര്‍ഡിമിനെ പരിഗണിക്കുന്നതായി സൂചന. 44കാരനായ ജാര്‍ഡിം, 2016-17 സീസണില്‍ മൊണാക്കോയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയിരുന്നു.

മാഡ്രിഡ്: റയല്‍ മാഡ്രിഡ് പരിശീലക സ്ഥാനത്തേക്ക് മൊണാക്കോ മുന്‍ കോച്ച് ലിയൊനാര്‍ഡോ ജാര്‍ഡിമിനെ പരിഗണിക്കുന്നതായി സൂചന. 44കാരനായ ജാര്‍ഡിം, 2016-17 സീസണില്‍ മൊണാക്കോയെ ഫ്രഞ്ച് ലീഗ് ജേതാക്കളാക്കിയിരുന്നു. എന്നാല്‍ ഈ സീസണിലെ മോശം തുടക്കം കാരണം ജാര്‍ഡിമിന് പരിശീലകസ്ഥാനം നഷ്ടമായി. 

എല്‍- ക്ലാസിക്കോയിലെ കനത്ത തോല്‍വിക്ക് പിന്നാലെ, യൂലന്‍ ലൊപ്പറ്റേഗ്യുയിയെ പുറത്താക്കിയതിന് ശേഷം താത്ക്കാലിക കോച്ച് സാന്റിയാഗോ സൊളാരിക്ക് കീഴിലാണ് റയല്‍ കളിക്കുന്നത്. 

ചെല്‍സി മുന്‍ കോച്ച് അന്റോണിയോ കോന്റെ, ബെല്‍ജിയം പരിശീലകന്‍ റൊബര്‍ട്ടോ മാര്‍ട്ടിനെസ്, ടോട്ടനം മാനേജര്‍ മൗറീസിയോ പൊച്ചെറ്റിനോ എന്നിവരുടെ പേരുകളും റയല്‍ പരിഗണിക്കുന്നുണ്ട്.