അബുദാബി: റയല്‍ മാഡ്രിഡിന് വീണ്ടും ഫിഫ ക്ലബ് ലോകകപ്പ് കിരീടം. യുഎഇ ആതിഥ്യമരുളിയ ഈ വര്‍ഷത്തെ ഫിഫ ക്ലബ് ഫുട്‌ബോളില്‍ ചാംപ്യന്‍ഷിപ്പില്‍ ബ്രസീലിയന്‍ ക്ലബായ ഗ്രെമിയോയെ 0-1 ന് പരാജയപ്പെടുത്തിയാണ് സ്പാനിഷ് ക്ലബായ റയല്‍ മാഡ്രിഡ് കിരീടം സ്വന്തമാക്കിയത്. 

അബുദാബിയില്‍ വച്ചു നടന്ന ഫൈനല്‍ മത്സരത്തിന്റെ 53-ാം മിനുറ്റില്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയിലൂടെയാണ് സ്പാനിഷ് ക്ലബിന്റെ വിജയഗോള്‍ പിറന്നത്. തുടര്‍ച്ചയായി രണ്ടാം തവണയാണ് റയല്‍ മാഡ്രിഡ് ക്ലബ് ലോകകപ്പില്‍ മുത്തമിടുന്നത്. മിന്നും ഫോമില്‍ തുടരുന്ന ടീം ഈ വര്‍ഷം നേടുന്ന അഞ്ചാമത്തെ കിരീടമാണിത്.