ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് വലന്‍സിയയെ തോല്‍പിച്ചു. എട്ടാം മിനുട്ടില്‍ ഡാനിയല്‍ വാസിന്റെ ഓണ്‍ ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ലൂക്കാസ് വാസ്‌ക്വസ് ലീഡുയര്‍ത്തി.

മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡ് എതിരില്ലാത്ത രണ്ട് ഗോളിന് വലന്‍സിയയെ തോല്‍പിച്ചു. എട്ടാം മിനുട്ടില്‍ ഡാനിയല്‍ വാസിന്റെ ഓണ്‍ ഗോളിലൂടെയാണ് റയല്‍ മുന്നിലെത്തിയത്. എണ്‍പത്തിമൂന്നാം മിനുട്ടില്‍ ലൂക്കാസ് വാസ്‌ക്വസ് ലീഡുയര്‍ത്തി. സൂപ്പര്‍ താരം ഗാരത് ബെയ്‌ലിന്റെ ഗോള്‍ വരള്‍ച്ചയ്ക്ക് അറുതിയാകാത്തത് ടീമിന് തലവേദനയാവുകയാണ്. 2013ല്‍ റയലിലെത്തിയ ശേഷം തുടര്‍ച്ചയായ 10 മത്സരങ്ങളില്‍ ഗോള്‍ നേടാതെ താരം കളിക്കുന്നത് ഇതാദ്യമായാണ്.

മറ്റൊരു മത്സരത്തില്‍ ബാഴ്‌സലോണ ഇന്ന് വിയ്യാറയലിനെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 11 മണിക്ക് മത്സരം തുടങ്ങും. 13 കളിയില്‍ 25 പോയിന്റുമായി സീസണില്‍ രണ്ടാമതാണ് ബാഴ്‌സ. 14 പോയിന്റുള്ള വിയ്യാറയല്‍ 16ആം സ്ഥാനത്താണ്. നിലവില്‍ നിലവില്‍ സെവിയയാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. നാളെ പുലര്‍ച്ചെ നടക്കുന്ന മത്സരത്തില്‍ സെവിയ്യ അലാവസിനെ നേരിടും. സെവിയ്യക്ക് 26 പോയിന്റുണ്ട്. 23 പോയിന്റുള്ള അലാവസ് നാലാം സ്ഥാനത്താണ്.