പാരീസ്: ഫ്രഞ്ച് സ്ട്രൈക്കര്‍ പോള്‍ പോഗ്ബയെ സ്വന്തമാക്കാന്‍ റയൽ മാഡ്രിഡ് ഫുട്ബോള്‍ ക്ലബ്ബ് ശ്രമം തുടങ്ങി. റയലുമായി ചര്‍ച്ചകള്‍ തുടങ്ങിയതായി പോഗ്ബയുടെ ഏജന്‍റ് മിനോ റായോള സ്ഥിരീകരിച്ചു. റയൽ കോച്ച് സിനദിന്‍ സിദാനുമായുള്ള മികച്ച ബന്ധം പുലര്‍ത്തുന്ന പോഗ്ബയ്ക്ക് സ്പാനിഷ് ക്ലബ്ബിൽ ചേരാന്‍ തടസ്സങ്ങളുണ്ടാകേണ്ട സാഹചര്യം ഇല്ലെന്നും മിനോ വ്യക്തമാക്കി.
യുവന്‍റസിനായി മികച്ച പ്രകടനം നടത്തി വരുന്ന പോഗ്ബയ്ക്കായി ബാഴ്സലോണ , ചെൽസി ,മാഞ്ചസ്റ്റര്‍ സിറ്റി ക്ലബ്ബുകളും രംഗത്തുള്ളതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.പോഗ്ബയെ കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോക ഇലവനിൽ ഉള്‍പ്പെടുത്തിയിരുന്നു.
