ക്രിക്കറ്റ് ചരിത്രത്തിലേക്ക് ടീം ഇന്ത്യയും നായകന്‍ വിരാട് കോലിയും ചുവടുവെച്ച കൊളംബോ ടെസ്റ്റില്‍ പിറന്ന റെക്കോര്‍ഡുകള്‍ അറിയാം...
- ശ്രീലങ്കയില്‍ രണ്ട് ടെസ്റ്റ് പരമ്പര വിജയങ്ങള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ നായകനാണ് വിരാട് കോലി.
- ശ്രീലങ്കയിലെ എട്ടാം ടെസ്റ്റ് വിജയമാണ് ഇന്ത്യയുടേത്. ഇതോടെ ശ്രീലങ്കയില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ നേടുന്ന വിദേശ ടീമായി ഇന്ത്യ.
- ശ്രീലങ്കയിലെ ടെസ്റ്റ് മല്‍സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്സുകളെന്ന റെക്കോര്‍ഡ് ഈ മല്‍സരത്തിന്. മല്‍സരത്തില്‍ ആകെ പിറന്നത് 16 സിക്സുകള്‍.
- തുടര്‍ച്ചയായ എട്ടാം പരമ്പര വിജയമാണ് കോലിപ്പട നേടിയത്. ഒമ്പത് പരമ്പരകള്‍ നേടിയ ഓസ്ട്രേലിയ മാത്രം ഇന്ത്യക്ക് മുന്നില്‍.
- കൊളംബോ എസ് എസ് സി സ്റ്റേഡിയത്തില്‍ ഇന്ത്യ മൂന്നാം ടെസ്റ്റ് വിജയം സ്വന്തമാക്കി .
- ശ്രീലങ്കയിലാദ്യമായി ടീം ഇന്ത്യ ഇന്നിംഗ്സ് വിജയം നേടി.
- ഫോള്‍ ഓണ്‍ ഇന്നിംഗ്സില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ശ്രീലങ്കന്‍ താരമെന്ന റെക്കോര്‍ഡ് ദിമുത് കരുണരത്നക്ക് സ്വന്തം. ഫോള്‍ ഓണ്‍ ഇന്നിംഗ്സില്‍ രണ്ട് ശ്രീലങ്കന്‍ താരങ്ങള്‍ സെഞ്ചുറി നേടുന്നതും ഇതാദ്യം.
- ആര്‍ അശ്വിന് ടെസ്റ്റില്‍ 26ആം അഞ്ച് വിക്കറ്റ് നേട്ടം. ഇന്ത്യന്‍ താരങ്ങളില്‍ ഇതിഹാസ താരം അനില്‍ കുബ്ലെ മാത്രം അശ്വിനു മുന്നില്‍.
- രണ്ട് താരങ്ങള്‍ അഞ്ച് വിക്കറ്റ് നേട്ടവും അര്‍ദ്ധസെഞ്ചുറിയും നേടുന്നത് ടെസ്റ്റിലാദ്യം.
- ശ്രീലങ്കയില്‍ ഇന്ത്യ നേടിയത് തുടര്‍ച്ചയായ നാലാം വിജയം .
- വിജയത്തോടെ ഏഴ് രാജ്യങ്ങളില്‍ ഇന്നിംഗ്സ് വിജയം നേടാന്‍ ഇന്ത്യക്കായി.
- അജിങ്ക്യ രഹാന 39 ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 50 ക്യാച്ചുകള്‍ സ്വന്തമാക്കി. ഏക്നാദ് സോള്‍ക്കറിനു (26 മല്‍സരങ്ങള്‍) ശേഷം ഏറ്റവും വേഗതയില്‍ 50 ക്യാച്ചുകള്‍ നേടുന്ന താരമാണ് രഹാന.
