പാരിസ്: ഫുട്ബോളില്‍ അച്ചടക്കലംഘനം നടത്തുന്നവര്‍ക്ക് മഞ്ഞ-ചുവപ്പ് കാര്‍ഡുകള്‍ നല്‍കുന്നത് സര്‍വ്വസാധാരണമാണ്. മത്സരം നിയമാനുസൃതം നിയന്ത്രിക്കാനുള്ള റഫറിയുടെ അധികാരത്തിന്‍റെ ഭാഗമാണത്. എന്നാല്‍ ഫ്രഞ്ച് ലീഗില്‍ നാന്‍റസിന്‍റെ കളിക്കാരന് ചുവപ്പ് കാര്‍ഡ് നല്‍കിയ റഫറിക്കെതിരെ ഫിഫ കാര്‍ഡുയര്‍ത്തിയേക്കും.
മൈതാനത്ത് അപമര്യാദയായി പെരുമാറിയ റഫറി കളിക്കാരനു നേരെ ചുവപ്പ് കാര്‍ഡുയര്‍ത്തുകയായിരുന്നു. പിഎസ്ജിയും നാന്‍റസും തമ്മിലുള്ള മത്സരത്തിനിടെയാണ് വിവാദ സംഭവം അരങ്ങേറിയത്. ചൂടുപിടിച്ച മത്സരത്തിന്‍റെ അവസാന നിമിഷങ്ങളില്‍ നാന്‍റസ് താരം ഡീഗോ കാര്‍ലോസ് ഓട്ടത്തിനിടയില്‍ അബദ്ധത്തില്‍ റഫറിയെ തട്ടിയിട്ടു. എന്നാല്‍ കലിപ്പുപിടിച്ച റഫറി കളിക്കാരന്‍റെ കാലില്‍ തൊഴിച്ച് പ്രതികാരം വീട്ടി.
പിന്നാലെ ചാടിയെണീറ്റ് കാര്‍ലോസിനെ ചുവപ്പ് കാര്‍ഡ് നല്‍കി റഫറി പുറത്താക്കുകയും ചെയ്തു.നാന്‍റസ് കളിക്കാരുടെ പ്രതിഷേധം വകവെക്കാതെ കാര്‍ലോസിനെ പുറത്താക്കുകയായിരുന്നു. വിവാദ റഫറി ടോണി ചാപ്രോണിനെ വിലക്കണമെന്ന ആവശ്യവുമായി നാന്റസ് അധികൃതര്‍ രംഗത്തെത്തിയതോടെ നടപടിയുണ്ടായേക്കും
