യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പാണ് മ്യൂളസ്റ്റീന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ ഏഷ്യന്‍ ചാംപ്യന്മാരാണ് ഓസ്‌ട്രേലിയ.
മെല്‍ബണ്‍: കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്‍ പരിശീലകന്‍ റെനെ മ്യൂളസ്റ്റീന്‍ ഓസ്‌ട്രേലിയന്‍ ദേശീയ ടീമിന്റെ സഹപരിശീലകനായി ചുമതലയേറ്റു. ഫുട്‌ബോള്‍ ഫെഡറേഷന്‍ ഓസ്‌ട്രേലിയ ഇക്കാര്യം സ്ഥിതികരിച്ചു. യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പാണ് മ്യൂളസ്റ്റീന് മുന്നിലുള്ള പ്രധാന വെല്ലുവിളി. നിലവിലെ ഏഷ്യന്‍ ചാംപ്യന്മാരാണ് ഓസ്‌ട്രേലിയ.
ഗ്രഹാം അര്‍ണോള്‍ഡാണ് ഓസ്‌ട്രേലിയയുടെ പ്രധാന പരിശീലകനല്‍. യൂറോപ്പില്‍ കളിക്കുന്ന ഓസീസ് താരങ്ങളെ വീക്ഷിക്കുകയും ടീമിന് വേണ്ട പ്രധാനതാരങ്ങളെ ഒരുക്കിയെടുക്കാനുമാണ് മ്യൂളസ്റ്റീനോട് നിര്‍ദേശിച്ചിട്ടുള്ളത്.
മ്യൂളസ്റ്റീന്‍ അവസാനമായി പരിശീലിപ്പിച്ചത് കേരള ബ്ലാസ്റ്റേഴ്‌സിനെയായിരുന്നു. എന്നാല്‍ സീസണിലെ മോശം പ്രകടനം ക്ലബ് കോച്ചിനെ പുറത്താക്കി. മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യൂത്ത് ക്ലബിനെ പരിശീലിച്ചുള്ള പരിചയസമ്പത്തുണ്ട് മ്യുളസ്റ്റീന് അല്‍- സാദ് (ഖത്തര്‍), അല്‍- ഇത്തിഹാദ് (ഖത്തര്‍), ബ്രോണ്ട്‌ലി (സ്വീഡന്‍), ഫുള്‍ഹാം (ഇംഗ്ലണ്ട്), മക്കാബി ഹൈഫ (ഇസ്രായേല്‍) എന്നി ക്ലബുകളേയും പരിശീലിപ്പിച്ചു.
