സ്കൂള്‍ കാലഘട്ടത്തിലെ ഫോട്ടോ പങ്കുവെച്ച് തന്നെ കണ്ടുപിടിക്കാമോ എന്ന റിഷഭ് പന്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍. ദില്ലി നായകന്‍ കൂടിയായ പന്ത് ട്വിറ്ററിലാണ് തന്റെ സ്കൂള്‍ കാലത്തെ ഫോട്ടോ പങ്കുവെച്ച് ആരാധകരോടെ തന്നെ കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടത്.
ദില്ലി: സ്കൂള്‍ കാലഘട്ടത്തിലെ ഫോട്ടോ പങ്കുവെച്ച് തന്നെ കണ്ടുപിടിക്കാമോ എന്ന റിഷഭ് പന്തിന്റെ വെല്ലുവിളി ഏറ്റെടുത്ത് അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ റഷീദ് ഖാന്‍. ദില്ലി നായകന്‍ കൂടിയായ പന്ത് ട്വിറ്ററിലാണ് തന്റെ സ്കൂള്‍ കാലത്തെ ഫോട്ടോ പങ്കുവെച്ച് ആരാധകരോടെ തന്നെ കണ്ടുപിടിക്കാന്‍ ആവശ്യപ്പെട്ടത്.
ആരാധകര്‍ വെല്ലുവിളി ഏറ്റെടുക്കും മുമ്പെ റഷീദ് ഖാന്‍ ആനായാസം പന്തിനെ കണ്ടെത്തി മറുപടി നല്‍കുകയും ചെയ്തു. കഴുത്തിലണിഞ്ഞിട്ടുള്ള മാല കണ്ടാണ് പന്തിനെ എളുപ്പം കണ്ടുപിടിച്ചത്. ഇതാണെന്റെ സഹോദരന്‍ എന്നു പറഞ്ഞാണ് റഷീദ് ഖാന്‍ മറുപടി നല്‍കിയത്.
അടുത്തിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും സമാനാമായൊരു ചിത്രം പങ്കുവെച്ചിരുന്നു. വര്‍ക്കൗട്ട് ചെയ്യുന്നതിന് മുമ്പുള്ള കാലത്തെ തടിച്ച കവിളുകളുള്ള ചിത്രമാണ് കോലി പങ്കുവെച്ചത്.
