ചിത്രങ്ങളെടുക്കുന്നതിന് പകരം കളിയില്‍ ശ്രദ്ധിക്കാനായിരുന്നു പന്തിനുള്ള ആരാധകരുടെ ഉപദേശം. ബ്രിസ്ബേനില്‍ നടന്ന ആദ്യ ടി20യില്‍ പന്തിന് ഇന്ത്യയെ വിജയിപ്പിക്കാനാകാതെ പോയതാണ് ആരാധകരെ ചൊടിപ്പിച്ചത്...
സിഡ്‌നി: കൗമാര വിസ്‌മയം പൃഥ്വി ഷായ്ക്കൊപ്പമുള്ള സെല്‍ഫി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ റിഷഭ് പന്തിനെതിരെ ആരാധകര്‍. ചിത്രങ്ങളെടുക്കുന്നതിന് പകരം കളിയില്‍ ശ്രദ്ധിക്കാനായിരുന്നു പന്തിനുള്ള ആരാധകരുടെ ഉപദേശം. ഓസീസിനെതിരെ ബ്രിസ്ബേനില്‍ നടന്ന ആദ്യ ടി20യില്‍ പന്തിന് ഇന്ത്യയെ വിജയിപ്പിക്കാനാകാതെ പോയതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്.
ഓസീസ് ഉയര്‍ത്തിയ 174 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്കായി ഓപ്പണര്‍ ശിഖര്‍ ധവാന്‍ തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ചുറി നേടിയിട്ടും പരാജയപ്പെടുകയായിരുന്നു. മധ്യനിരയില്‍ കാര്‍ത്തിക്കിനൊപ്പം കളി ജയിപ്പിക്കുമെന്ന് തോന്നിച്ചെങ്കിലും അലക്ഷ്യ ഷോട്ട് കളിച്ച് പന്ത് പുറത്തായി. 15 പന്തില്‍ ഒന്നുവീതം ബൗണ്ടറിയും സിക്‌സും സഹിതം 20 റണ്‍സായിരുന്നു പന്തിന്‍റെ സമ്പാദ്യം.
പന്തിന്‍റെ വിക്കറ്റാണ് കളി ഓസീസിന് അനുകൂലമാക്കിയതെന്ന് മത്സരശേഷം നായകന്‍ വിരാട് കോലി തുറന്നുപറഞ്ഞിരുന്നു. അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തില്‍ നാല് റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.
