Asianet News MalayalamAsianet News Malayalam

റയലിലേക്ക് പോവൂ... നെയ്മറോട് റിവാള്‍ഡൊ..

  • പിഎസ്ജിയില്‍ നിന്നാല്‍ നെയ്മര്‍ ഒരിക്കലും ഒരു ലോകോത്തര താരമായി അറിയപ്പെടില്ലെന്നും ബ്രസീലിയന്‍ താരം വ്യക്തമാക്കി. 
Rivaldo saying Neymar must leave PSG

റിയോ ഡി ജനീറോ: ബ്രസീലിയന്‍ താരം നെയ്മറോട് റയല്‍ മാഡ്രിഡിലേക്ക് കൂടുമാറാന്‍ നിര്‍ദേശിച്ച് മുന്‍ ബാഴ്‌സതാരം റിവാള്‍ഡൊ. പിഎസ്ജിയില്‍ നിന്നാല്‍ നെയ്മര്‍ ഒരിക്കലും ഒരു ലോകോത്തര താരമായി അറിയപ്പെടില്ലെന്നും ബ്രസീലിയന്‍ താരം വ്യക്തമാക്കി. 

ലോകത്തെ മികച്ച താരങ്ങളുടെ ശ്രേണിയിലേക്ക് ഉയരാന്‍ കഴിവുള്ള താരമാണ് നെയ്മര്‍. എന്നാല്‍ പിഎസ്ജി പോലൊരു ക്ലബില്‍ തുടര്‍ന്നാല്‍ അത് നടക്കില്ല. ബലന്‍ ഡി ഓര്‍ പോലും നെയ്മറിന് ലഭിക്കാതെ വരും. അതുക്കൊണ്ട് പിഎസ്ജി വിടണം.

ബാഴ്‌സലോണയിലേക്ക് മടങ്ങിപ്പോക്ക് ഇനി നടക്കില്ല. ബാഴ്‌സലോണയിലേക്ക് തിരികെ വിളിക്കുമെന്നും പ്രതീക്ഷിക്കേണ്ട. അതുക്കൊണ്ട് റയല്‍ മാഡ്രിഡിലേക്ക് മടങ്ങുന്നതാണ് താരത്തിന് നല്ലത്. തന്റെ അറിവ് വെച്ച് റയല്‍ മാഡ്രിഡില്‍ തന്നെ നെയ്മര്‍ എത്തുമെന്നാണ് തോന്നുന്നത് എന്നും റിവാള്‍ഡോ പറഞ്ഞു.

പരിക്കേറ്റ നെയ്മര്‍ അവസാന രണ്ടു മാസങ്ങളായി കളത്തിന് പുറത്താണ്. താരം ലോകകപ്പിന് ശേഷം പി എസ് ജി വിട്ടേക്കുമെന്ന് ഇപ്പോഴും അഭ്യൂഹങ്ങള്‍ നിലനില്‍ക്കെ ആണ് റിവാള്‍ഡോയുടെ ഈ പ്രസ്താവന.
 

Follow Us:
Download App:
  • android
  • ios