Asianet News MalayalamAsianet News Malayalam

ആരാധകരുടെ കയ്യാങ്കളി തുടരുന്നു; ബോക്ക ജൂനിയേഴ്സ്-റിവർപ്ലേറ്റ് ഫൈനല്‍ വീണ്ടും മാറ്റി

റിവർപ്ലേറ്റ് ആരാധകർ ഇന്നലെയും നിയന്ത്രണം വിട്ടു. കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് മാറ്റിയത്. പുതിയ മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. ബോക്ക ജൂനിയേഴ്സിന്‍റെ ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും രണ്ട്ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു

River Plate vs Boca Juniors final postponed again
Author
Buenos Aires, First Published Nov 26, 2018, 9:25 AM IST

ബ്യൂണസ് ഐറിസ്: ബോക്ക ജൂനിയേഴ്സും റിവർപ്ലേറ്റും തമ്മിലുള്ള കോപ്പ ലിബെർട്ടഡോറസ് ഫൈനലിന്‍റ രണ്ടാംപാദ മത്സരം വീണ്ടും മാറ്റിവച്ചു. ആരാധകർ അക്രമാസക്തരായതിനെ തുടർന്നാണ് തീരുമാനം. ശനിയാഴ്ച റിവർ പ്ലേറ്റിന്‍റെ ഹോംഗ്രൗണ്ടായ എസ്റ്റേഡിയോ മോണുമെന്‍റലിൽ ബോക്ക ജൂനിയേഴ്സിന്‍റെ ടീം ബസ്സിന് നേരെ ആക്രമണം നടന്നതോടെയാണ് ആദ്യം മത്സരം മാറ്റിയത്.

റിവർപ്ലേറ്റ് ആരാധകർ ഇന്നലെയും നിയന്ത്രണം വിട്ടു. കണ്ണീർവാതകം പ്രയോഗിച്ചാണ് പ്രതിഷേധക്കാരെ പൊലീസ് മാറ്റിയത്. പുതിയ മത്സര തീയതി പ്രഖ്യാപിച്ചിട്ടില്ല. ബോക്ക ജൂനിയേഴ്സിന്‍റെ ഗ്രൗണ്ടിൽ നടന്ന ആദ്യ പാദ മത്സരത്തിൽ ഇരുടീമുകളും രണ്ട്ഗോൾ വീതം നേടി സമനില പാലിക്കുകയായിരുന്നു. 

യൂറോപ്പിലെ ചാന്പ്യൻസ് ലീഗിന് തുല്യമായ ലാറ്റിനമേരിക്കൻ ടൂർണമെന്‍റാണ് കോപ്പ ലിബെർട്ടഡോറസ്. മൂന്ന് വർഷം മുൻപും ബോക്ക ആരാധകരുടെ ആക്രമണത്തെ തുടർന്ന് റിവർപ്ലേറ്റുമായുള്ള മത്സരം പാതിവഴിയിൽ ഉപേക്ഷിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios