രണ്ട് വര്‍ഷത്തെ കരാറില്‍ ഒപ്പിട്ടു ബലോട്ടെല്ലിയെ തിരിച്ചുവിളിക്കുമോയെന്നത് ശ്രദ്ധേയം
റോം: റോബര്ട്ടോ മാന്ചിനിയെ ഇറ്റാലിയന് ഫുട്ബോള് ടീമിന്റെ പരിശീലകന് ആയി നിയമിച്ചു. രണ്ട് വര്ഷത്തെ കരാറില് മാന്ചിനി ഒപ്പിട്ടു. നേരത്തേ സെനിത്ത് സെന്റ് പീറ്റേഴ്സ്ബര്ഗിന്റെ പരിശീലകനായിരുന്നു മാന്ചിനി. ഈ മാസം 28ന് സൗദി അറേബ്യക്കെതിരായ സൗഹൃദ മത്സരമാണ് മാന്ചിനിയുടെ ആദ്യ പരീക്ഷണം. ലോകകപ്പ് യോഗ്യത നേടാതെ ഇറ്റലി പുറത്തായതിന് പിന്നാലെ പരിശീലകന് വെന്റുറയെ പുറത്താക്കിയിരുന്നു.
ഇറ്റലി പരിശീലക പദവി വാഗ്ദാനം ചെയ്ത കാര്ലോ ആഞ്ചലോട്ടി, ആഴ്സനലിലേക്ക് പോകാന് താത്പര്യം പ്രകടിപ്പിച്ചതോടെയാണ് മാന്ചിനിക്ക് നറുക്ക് വീണത്. മുന്പ് മാഞ്ചസ്റ്റര് സിറ്റി, ഇന്റര് മിലാന്, ഗലാട്ടസാരെ ടീമുകളുടെ പരിശീലകനായിരുന്നു. മാഞ്ചസ്റ്റര് സിറ്റി പരിശീലകനായിരുന്നപ്പോള് മാന്ചിനിയുമായി ഉടക്കിയ മരിയോ ബലോട്ടെല്ലിയെ ഇറ്റാലിയന് ദേശീയ ടീമിലേക്ക് തിരിച്ചുവിളിക്കുമോയെന്നത് ശ്രദ്ധേയമാകും.



