Asianet News MalayalamAsianet News Malayalam

കെസിഎ ഉടക്കി;  റോ​ബി​ൻ ഉ​ത്ത​പ്പ കേരളത്തിന് കളിക്കില്ല

Robin Uthappa ends 15 year association with Karnataka
Author
First Published Jun 21, 2017, 7:45 PM IST

ബം​ഗ​ളൂ​രു: മു​ൻ ഇ​ന്ത്യ​ൻ താ​ര​വും ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് താ​ര​വു​മാ​യ റോ​ബി​ൻ ഉ​ത്ത​പ്പ കേ​ര​ള​ത്തി​നാ​യി ക​ളി​ക്കാ​നു​ള്ള സാ​ധ്യ​ത​ക​ൾ മ​ങ്ങി. കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ന്‍റെ വ്യ​വ​സ്ഥ​ക​ൾ അം​ഗീ​ക​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്നാ​ണ് ഉ​ത്ത​പ്പ കേ​ര​ള​ത്തി​ലേ​ക്കു വ​രാ​നു​ള്ള തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ൻ​മാ​റി​യ​ത്. അ​തേ​സ​മ​യം, പ​ഞ്ചാ​ബ് താ​രം ജീ​വ​ൻ ജ്യോ​ത് സിം​ഗി​നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കാ​നും കെ​സി​എ ശ്ര​മം ന​ട​ത്തു​ന്നു​ണ്ട്. 

ഉ​ത്ത​പ്പ അ​ടു​ത്ത ര​ഞ്ജി സീ​സ​ണി​ൽ കേ​ര​ള​ത്തി​ന് വേ​ണ്ടി ക​ളി​ക്കു​മെ​ന്നാ​യി​രു​ന്നു റി​പ്പോ​ർ​ട്ടു​ക​ൾ. മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി ക​ളി​ക്കാ​നു​ള്ള എ​ൻ​ഒ​സി ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ഉ​ത്ത​പ്പ​യ്ക്കു ന​ൽ​കി​യ​തോ​ടെ​യാ​ണ് താ​രം കേ​ര​ള​ത്തി​ലേ​ക്കു കൂ​ടു​മാ​റാ​ൻ ക​രു​ക്ക​ൾ നീ​ക്കി​യ​ത്. താ​ര​വു​മാ​യി ക​രാ​ർ നീ​ട്ടാ​ൻ ക​ർ​ണാ​ട​ക ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഉ​ത്ത​പ്പ താ​ത്പ​ര്യം കാ​ണി​ച്ചി​ല്ല.

ക​ർ​ണാ​ട​ക ടീ​മി​ൽ ക​ഴി​ഞ്ഞ 15 വ​ർ​ഷ​ത്തോ​ളം ഉ​ത്ത​പ്പ സ്ഥി​ര​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. 2002ൽ 17-ാം ​വ​യ​സി​ൽ ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ൽ അ​ര​ങ്ങേ​റി​യ ഉ​ത്ത​പ്പ അ​ന്നു മു​ത​ൽ ക​ർ​ണാ​ട​ക​ത്തി​ന്‍റെ താ​ര​മാ​ണ്. ക​ഴി​ഞ്ഞ ര​ഞ്ജി സീ​സ​ണി​ൽ ക​ർ​ണാ​ട​ക​യ്ക്ക് വേ​ണ്ടി ആ​റു മ​ത്സ​രം മാ​ത്ര​മാ​ണ് ഉ​ത്ത​പ്പ ക​ളി​ച്ച​ത്. അ​താ​ണ് ഉ​ത്ത​പ്പ ക​ർ​ണാ​ട​ക ടീം ​വി​ടാ​നു​ള്ള കാ​ര​ണ​മാ​യി ക​രു​ത​പ്പെ​ടു​ന്ന​ത്. ക​രു​ണ്‍ നാ​യ​ർ, കെ.​എ​ൽ.​രാ​ഹു​ൽ തു​ട​ങ്ങി​യ താ​ര​ങ്ങ​ൾ ക​ർ​ണാ​ട​ക ടീ​മി​ൽ എ​ത്തി​യ​തോ​ടെ ഉ​ത്ത​പ്പ​യ്ക്ക് അ​വ​സ​രം കു​റ​യു​ക​യാ​യി​രു​ന്നു.

130 ഫ​സ്റ്റ് ക്ലാ​സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ന്നാ​യി 8793 റ​ണ്‍​സ് നേ​ടി​യ ഉ​ത്ത​പ്പ 21 സെ​ഞ്ചു​റി​യും 48 അ​ർ​ധ​സെ​ഞ്ചു​റി​യും നേ​ടി​യി​ട്ടു​ണ്ട്. 2014-15 സീ​സ​ണി​ൽ ക​ർ​ണാ​ട​ക ര​ഞ്ജി ചാ​മ്പ്യന്മാ​രാ​യ​ത് ഉ​ത്ത​പ്പ​യു​ടെ മി​ക​വി​ലാ​യി​രു​ന്നു. സീ​സ​ണി​ൽ മൂ​ന്ന് സെ​ഞ്ചു​റി​ക​ളും ആ​റ് അ​ർ​ധ സെ​ഞ്ചു​റി​ക​ളും നേ​ടി​യ ഉ​ത്ത​പ്പ 50.34 ശ​രാ​ശ​രി​യി​ൽ 1,158 റ​ണ്‍​സ് അ​ടി​ച്ചു​കൂ​ട്ടി​യി​രു​ന്നു. ഇ​ന്ത്യ​യു​ടെ അ​ണ്ട​ർ 19 ടീ​മി​ലും പ്ര​ഥ​മ ട്വ​ന്‍റി-20 ലോ​ക​ക​പ്പ് നേ​ടി​യ ടീ​മി​ലും ഈ ​വി​ക്ക​റ്റ് കീ​പ്പ​ർ ബാ​റ്റ്സ്മാ​ൻ അം​ഗ​മാ​യി​രു​ന്നു. 
 

Follow Us:
Download App:
  • android
  • ios