ക്ലാസ്സിക് പോരാട്ടത്തില്‍ റാഫേല്‍ നദാലിനെതിരെ റോജര്‍ ഫെഡറര്‍ക്ക് ജയം. 6--4.6-3 എന്ന സ്കോറിന് ഫെഡറര്‍ ഷാങ്ഹായ് മാസ്റ്റേഴ്സ് കിരീടം നേടി.

ഫെഡര്‍ തന്റെ കരിയറിലെ തൊണ്ണൂറ്റിനാലാം കിരീടമാണ് സ്വന്തമാക്കിയത്. 19 തവണ ഫെഡറര്‍ ഗ്രാന്‍ഡ്‍സ്ലാം കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഷാങ്ഹായിലെ വിജയത്തോടെ ഫെഡറര്‍ ഇരുപത്തിയേഴാം മാസ്റ്റേഴ്സ് കിരീടമെന്ന നേട്ടത്തിലെത്തി. നദാലിനെതിരെയുള്ള പതിനഞ്ചാം ജയമാണ് ഫെഡറര്‍ സ്വന്തമാക്കിയത്.