ഷാങ്ഹായ്: വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ടെന്നീസ് കോര്‍ട്ടിലെ പ്രായം തളര്‍ത്താത്ത പോരാളി റോജര്‍ ഫെഡററുടെ ശക്തമായ എയ്‌സ്‍.
കളിയെക്കാള്‍ പ്രാധാന്യം കുടുംബത്തിനെന്ന് ടെന്നീസ് ഇതിഹാസം റോജര്‍ ഫെഡറര്‍. എപ്പോള്‍ ടെന്നീസിനോട് വിടപറയുമെന്ന് ഇപ്പോള്‍ പറയാനാവില്ല. എന്നാല്‍ തനിക്ക് 25 വയസല്ല പ്രായം എന്നറിയാം. ഷാങ്ഹായ് ഓപ്പണ്‍ കിരീട ശേഷമാണ് ഫ്രഞ്ച് ഇതിഹാസം മനസുതുറന്നത്
ആരോഗ്യവും കുടുംബവും അനുവദിക്കുന്നിടത്തോളം കോര്‍ട്ടില്‍ തുടരുമെന്ന് ഫെഡറര്‍ പറഞ്ഞു. 19 ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുള്ള 36കാരനാ റോജര്‍ ഫെഡറര്‍ ഈ സീസണില്‍ ആറ് കിരീടങ്ങള്‍ നേടിയിട്ടുണ്ട്‍. കഴിഞ്ഞ വാരം ചൈനയിലെ ഷാങ്ഹായ് ഓപ്പണ്‍ കിരീടം റാഫേല്‍ നദാലിനെ തോല്‍പിച്ച് ഫ്രഞ്ച് താരം നേടിയിരുന്നു. കരിയറിലെ റോജര്‍ ഫെഡററുടെ 94-ാം കിരീട നേട്ടമാണ് ഇത്.
