ലണ്ടന്‍: ടെന്നിസ് ഇതിഹാസം റോജര്‍ ഫെഡറര്‍ക്ക് എട്ടാം വിംബിള്‍ഡന്‍ കിരീടം. ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്കു തോല്‍പ്പിച്ചാണ് ഫെഡറര്‍ ചരിത്രം കുറിച്ചത്. ഇതോടെ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡന്‍ കിരീടം നേടുന്ന താരമെന്ന ബഹുമതിയും ഫെഡറര്‍ക്ക് സ്വന്തമായി. ചെക്ക് റിപ്പബ്ലിക്കിന്റെ തോമസ് ബെര്‍ദിച്ചിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയായിരുന്നു ഫെഡറര്‍ ഫൈനലിലെത്തിയത്.