റോട്ടര്‍ഡാം: ലോക ഒന്നാം നമ്പര്‍ ടെന്നിസ്  താരമായതിന് പിന്നാലെ റോട്ടര്‍ഡാം ഓപ്പണില്‍ റോജര്‍ ഫെഡറര്‍ ചാംപ്യന്‍. ഫൈനലില്‍ രണ്ടാം സീഡ് ഗ്രിഗര്‍ ഗിമിത്രോവിനെ ടോപ് സീഡായ ഫെഡറര്‍ തോല്‍പ്പിച്ചു. നേരിട്ടുളള സെറ്റുകള്‍ക്കാണ് ജയം. സ്കോര്‍ 6-2, 6-2. എടിപി കരിയറിലെ 97-ാം കിരീടമാണ് ഫെഡറര്‍ നേടിയത്. 

കിരീടം നേടിയതോടെ മാര്‍ച്ച് 18 വരെയെങ്കിലും ലോക ഒന്നാം നമ്പര്‍ പദവിയില്‍ തുടരുമെന്ന് ഫെഡറര്‍  ഉറപ്പാക്കി. 2017 ജനുവരിക്ക് ശേഷം കളിച്ച 14 ടൂര്‍ണമെന്‍റില്‍ ഫെഡറരുടെ ഒന്‍പതാം കിരീടമാണിത്.