ശ്രീലങ്കയുടെ ഒട്ടുമിക്ക ബൗളര്‍മാരും രോഹിത്ശര്‍മ്മയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. ഇതിൽ ഏറ്റവും ശ്രദ്ധേയം തിസര പെരേര എറിഞ്ഞ പതിനൊന്നാമത്തെ ഓവറായിരുന്നു. ഈ ഓവറിൽ തുടര്‍ച്ചയായ നാലു പന്തുകളിലും രോഹിത് ശര്‍മ്മ സിക്‌സര്‍ പറത്തി. ഒരു വൈഡും ഒരു സിംഗിളും ഉള്‍പ്പടെ 26 റണ്‍സാണ് തിസര പെരേരയുടെ ഈ ഒരു ഓവറിൽ ഇന്ത്യ അടിച്ചെടുത്തത്. പടുകൂറ്റൻ സിക്‌സറുകളുമായാണ് രോഹിത് ശര്‍മ്മ നിറ‌ഞ്ഞാടിയത്. ആദ്യ രണ്ടു ഓവറുകളിൽനിന്നായി തിസര പെരേര വഴങ്ങിയത് 38 റണ്‍സാണ്.