രോഹിതിന്‍റെ ക്യാപ്റ്റന്‍സിയെ കുറിച്ച് യുവ പേസര്‍ പറയുന്നത് ആരെയും അമ്പരപ്പിക്കും. മൈതാനത്ത് ധോണിയും കോലിയും എങ്ങനെയാണ് എന്നും യുവ പേസര്‍ വ്യക്തമാക്കുന്നുണ്ട്...
ബ്രിസ്ബേന്‍: ഇന്ത്യന്‍ പേസ് നിരയിലെ പുതു കണ്ടെത്തലാണ് ഇടംകൈയനായ ഖലീല്‍ അഹമ്മദ്. ഇന്ത്യ കിരീടം നേടിയ ഏഷ്യാകപ്പിലും വിന്‍ഡീസിനെതിരായ ഏകദിന- ടി20 പരമ്പരകളിലും ഖലീല്‍ കളിച്ചിരുന്നു.
വിന്‍ഡീസ് പരമ്പരയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിക്കാന്‍ കഴിഞ്ഞതായും സമ്മര്‍ദ്ധത്തെ എങ്ങനെ അതിജീവിക്കണമെന്ന് മനസിലാക്കിയതായും ഖലീല്‍ പറഞ്ഞു. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടി20 പരമ്പര സ്വന്തമാക്കും. നാലാം ട്രോഫി ഏറ്റുവാങ്ങാന്‍ തയ്യാറായിക്കഴിഞ്ഞു. നായകന്‍മാരായ കോലിയും രോഹിതും യുവതാരങ്ങള്‍ക്ക് ധാരാളം സ്വാതന്ത്ര്യം നല്‍കുന്നുണ്ട്.

ധോണിയുടെ ഉപദേശങ്ങളും വലിയ ഗുണം ചെയ്തു. വിസ്മയ നായകന്‍ എന്നാണ് രോഹിതിനെ കുറിച്ച് ഖലില്‍ പറയുന്നത്. അദേഹത്തിന് കീഴില്‍ കളി ആസ്വദിച്ചതായും ഖലീല്‍ പറഞ്ഞു ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് ഖലീലിന്‍റെ വാക്കുകള്‍. ഏഷ്യാകപ്പില്‍ രണ്ട് മത്സരങ്ങളും വിന്‍ഡീസിനെതിരെ നാല് ഏകദിനങ്ങളിലും മൂന്ന് ടി20കളിലുമാണ് ഖലീല്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
