ദില്ലി: ഇന്ത്യൻ ബാറ്റ്സ്മാൻ രോഹിത് ശർമ ശസ്ത്രക്രിയക്കായി ലണ്ടനിലേക്ക് പറക്കുന്നു. പിൻതുട ഞരമ്പിന് പരിക്കേറ്റ രോഹിത് വിദഗ്ധ ചികിത്സയ്ക്കായി അടുത്ത ആഴ്ച ലണ്ടനിലേക്കുപോകുമെന്ന് ബിസിസിഐ അറിയിച്ചു. ന്യൂസിലൻഡിനെതിരായി വിശാഖപട്ടണത്തിൽ നടന്ന ഏകദിനത്തിനിടെയാണ് രോഹിതിന് പരിക്കേറ്റത്. പൂർണ ആരോഗ്യം വീണ്ടെടുക്കാൻ മൂന്നു മാസത്തോളം വിശ്രമം ആവശ്യമായി വരുമെന്നാണ് ഡോക്ടർമാർ നൽകിയ റിപ്പോർട്ട്.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക
