ഓക്‌ലന്‍ഡ് ടി20യില്‍ വിജയിച്ചതോടെ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡ്. ധോണിയും കോലിയും സ്വന്തമാക്കാതെ പോയ നേട്ടമാണിത്.
ഓക്‌ലന്‍ഡ്: ന്യൂസീലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ വിജയിച്ചതോടെ രോഹിത് ശര്‍മ്മയ്ക്ക് ക്യാപ്റ്റന്‍സിയില്‍ റെക്കോര്‍ഡ്. പതിനാല് ടി20കളില്‍ ഇന്ത്യയെ നയിച്ച രോഹിതിന്‍റെ 12-ാം ജയമാണ് ഓക്‌ലന്‍ഡില്‍ പിറന്നത്. ഇതോടെ 14 ടി20കളില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നായകനെന്ന നേട്ടത്തിനൊപ്പമെത്തി രോഹിത് ശര്‍മ്മ.
മുന്‍ ഓസീസ് താരം മൈക്കല്‍ ക്ലാര്‍ക്കും പാക് താരം സര്‍ഫ്രാസ് അഹമ്മദുമാണ് 14 മത്സരങ്ങളില്‍ 12 ജയം നേടിയ മറ്റ് രണ്ട് നായകന്‍മാര്‍. എം എസ് ധോണിയും വിരാട് കോലിയും അടക്കമുള്ള ഇന്ത്യന്‍ നായകന്‍മാര്‍ക്ക് സ്വന്തമാക്കാനാകാതെ പോയ നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്.
ഓക്‌ലന്‍ഡില്‍ ഏഴ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഇന്ത്യ 18.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. രോഹിത് ശര്‍മ (50), ഋഷഭ് പന്ത് (40*), ശിഖര്‍ ധവാന്‍ (30) എന്നിവരാണ് വിജയം എളുപ്പമാക്കിയത്.
