ഇൻഡോര്‍: രോഹിത് ശര്‍മ്മയ്‌ക്ക് ടി20യിൽ ലോക റെക്കോര്‍ഡ്. ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടി20യിൽ ലോകത്തിലെ അതിവേഗ സെഞ്ച്വറി കുറിച്ചാണ് റെക്കോര്‍ഡ് ബുക്കിൽ വീണ്ടും രോഹിത് ശര്‍മ്മ ഇടംനേടിയത്. ടി20യിലെ അതിവേഗ സെഞ്ച്വറിയിൽ ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലര്‍ക്കൊപ്പമാണ് രോഹിത് എത്തിയത്. 35 പന്തിൽ മൂന്നക്കം തികച്ചാണ് രോഹിത് നേട്ടത്തിന്റെ നെറുകയിലെത്തിയത്. 11 ബൗണ്ടറികളും എട്ടു പടുകൂറ്റൻ സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു രോഹിത് ശര്‍മ്മയുടെ ബ്ലോക്ക്ബസ്റ്റര്‍ ഇന്നിംഗ്സ്.