മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരം രോഹിത് ശര്‍മ്മയ്ക്കും ഭാര്യ ഭാര്യ റിതിക സജ്‌ദേഹിനും ഡിസംബര്‍ അവസാനം പെണ്‍കുഞ്ഞ് പിറന്നിരുന്നു. ഇതോടെ ഓസ്‌ട്രേലിയന്‍ പര്യടനം പൂര്‍ത്തിയാകാതെ രോഹിത് നാട്ടിലേക്ക് മടങ്ങി. ഇപ്പോള്‍ പൊന്നോമനയുടെ പേര് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുകയാണ് ഹിറ്റ്‌മാന്‍. സമൈറ എന്നാണ് തങ്ങളുടെ ആദ്യ കുട്ടിക്ക് രോഹിതും റിതികയും നല്‍കിയിരിക്കുന്ന പേര്.

മുംബൈയില്‍ റിതികയ്ക്കും സമൈറയ്ക്കുമൊപ്പം ജീവിതം ആഘോഷിക്കുകയാണ് രോഹിതിപ്പോള്‍. മകളുടെ ചിത്രത്തിനൊപ്പം പുതുവര്‍ഷാശംസകള്‍ ആരാധകര്‍ക്ക് രോഹിത് നേരത്തെ കൈമാറിയിരുന്നു.

നാട്ടിലേക്ക് മടങ്ങിയതോടെ സിഡ്നി ടെസ്റ്റ് നഷ്ടമായ രോഹിത് ജനുവരി എട്ടിന് വീണ്ടും ഇന്ത്യന്‍ ക്യാമ്പില്‍ ചേരുമെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ജനുവരി 12നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ഓസ്‌ട്രേലിയന്‍ പരമ്പരയില്‍ രണ്ട് ടെസ്റ്റുകളില്‍ 1, 37, 5, 63 എന്നിങ്ങനെയായിരുന്നു രോഹിതിന് നേടാനായത്.