ഇന്‍ഡോര്‍: ഓസ്‌ട്രേലിയന്‍ സ്വപ്‌നങ്ങള്‍ സ്റ്റേഡിയത്തിനു പുറത്തേക്ക് പറത്തി രോഹിത് ശര്‍മ്മയുടെ കൂറ്റന്‍ സിക്‌സ്. കെയ്‌ന്‍ റിച്ചാര്‍ഡ്‌സെറിഞ്ഞ എട്ടാമത്തെ ഓവറിലെ രണ്ടാമത്തെ പന്തിലാണ് ഇന്ത്യന്‍ ഓപ്പണര്‍ രോഹിതിന്‍റെ കൂറ്റന്‍ സിക്‌സര്‍ പിറന്നത്. റിച്ചാര്‍ഡ്‌സിന്‍റെ പന്ത് മുന്നോട്ട് കയറി പുള്‍ ചെയ്ത് ഡീപ് സ്‌ക്വയര്‍ ലെഗിലൂടെ രോഹിത് സ്റ്റേഡിയം കടത്തി.
മല്‍സരത്തില്‍ രോഹിത് ശര്‍മ്മ 62 പന്തില്‍ ആറ് ഫോറും നാല് സിക്‌സും അടക്കം 71 റണ്‍സെടുത്തു. 21-ാം ഓവറില്‍ കോര്‍ട്ടര്‍ നൈലിന്‍റെ പന്തില്‍ പകരക്കാരനായെത്തിയ കാര്‍ട്ട്റൈറ്റ് പിടിച്ച് രോഹിത് പുറത്തായി. 13-ാം ഓവറില്‍ അഗറിനെ സിക്‌സിന് പറത്തിയാണ് രോഹിത് ഏകദിനത്തിലെ 33-ാം അര്‍ദ്ധ സെഞ്ചുറിയിലെത്തിയത്.
