എന്‍റെ വിവാഹം വലിയ നുണ, വെളിപ്പെടുത്തലുമായി റൊണാള്‍ഡീഞ്ഞോ
തന്റെ വിവാഹ വാര്ത്ത വലിയ നുണയാണെന്ന് മുന് ബ്രസീലിയന് താരം റൊണാള്ഡീഞ്ഞോ. വിവാഹ വാര്ത്തകള് മാധ്യമങ്ങളില് നിറഞ്ഞതോടെയാണ് പ്രതികരണവുമായി റൊണാള്ഡീഞ്ഞോ എത്തിയത്. തന്റെ രണ്ട് കാമുകിമാരെയും ഒരുമിച്ച് വിവാഹം ചെയ്യുമെന്നായിരുന്നു വാര്ത്ത. എന്നാല് ഈ വാര്ത്തകളെല്ലാം താരം നിഷേധിച്ചു.
ഇത് വലിയ നുണയാണ്, ഞാനിപ്പോള് വിവാഹിതനാകുന്നില്ല... എന്ന് ജനീറയില് നടന്ന സംഗീതവിരുന്നിനിടെ പ്രാദേശിക പത്രത്തിനോട് റൊണാള്ഡീഞ്ഞോ പ്രതികരിച്ചു. രണ്ട് തവണ ഫിഫ ലോക ഫുട്ബോളര് പുരസ്കാരം സ്വന്തമാക്കിയ താരം രണ്ട് തവണ ബ്രസീലിനെ ലോകകപ്പില് നയിച്ചു. 2002ല് ലോകകപ്പ് നേടിയ ബ്രസീല് ടീമിലും താരം അംഗമായിരുന്നു.
കാമുകിമാരായ പ്രിസില്ല കൊയ്ലോ, ബിയാട്രിസ് സൂസ എന്നിവരോടൊപ്പം റിയോ ഡി ജനീറയിലാണഅ റൊണാള്ഡീഞ്ഞോ ഇപ്പോള് കഴിയുന്നത്. പ്രിസില്ലയുമായി നേരത്തെ പ്രണയത്തിലായിരുന്ന റൊണാള്ഡീഞ്ഞോ 2016ല് ബിയാട്രസിനെ കണ്ട് ഇഷ്ടപ്പെട്ടു. തുടര്ന്ന് മൂവരും ഒരുമിച്ചു താമസിച്ചു തുടങ്ങി. കഴിഞ്ഞ ജനുവരിയില് ഇരുവരോടും താരം പ്രണയാഭ്യര്ഥന നടത്തി മോതിരം സമ്മാനിച്ചുവെന്നായിരുന്നു വാ
