യുവന്‍റസിനായി അക്കൗണ്ട് തുറന്ന റൊണാള്‍ഡോ ക്ലബ് കരിയറില്‍ 400 ഗോള്‍ തികച്ചു. നേട്ടത്തിലെത്തുന്ന അഞ്ചാമത്തെ താരമാണ് പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍...
റോം: ക്ലബ് ഫുട്ബോളിൽ 400 ഗോൾ നേടുന്ന താരങ്ങളുടെ പട്ടികയിൽ യുവന്‍റസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോയും. യുവന്‍റസിലെ നാലാം മത്സരത്തിൽ സാസ്വോളോയ്ക്കെതിരെ രണ്ട് ഗോള്‍ നേടിയാണ് റോണോ മാന്തിക സംഖ്യയിലെത്തിയത്.
റയൽ മാഡ്രിഡിനായി 311 ഗോളും മാഞ്ചസ്റ്റർ യുണൈറ്റഡ് കുപ്പാത്തിൽ 84ഉം, പോർച്ചുഗൽ ക്ലബായ സ്പോർട്ടിംഗ് ലിസ്ബണിന് വേണ്ടി മൂന്നു ഗോളുകളും ക്രിസ്റ്റ്യാനോ നേടിയിട്ടുണ്ട്. ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കളിക്കാരനാണ് ക്രിസ്റ്റ്യാനോ. മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് യുവന്‍റസ് വിജയിച്ചിരുന്നു.
