റയലിന്‍റെ യൂറോപ്യന്‍ കിരീടവാഴ്ചകളില്‍ പ്രധാന പങ്ക് വഹിച്ച ശേഷം ചാമ്പ്യന്‍സ് ലീഗില്‍ യുവെയ്ക്കായി ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ ഒരു ക്ലാസ് പ്രകടനത്തില്‍ കുറഞ്ഞതൊന്നും റോണോയുടെ മനസിലുണ്ടായിരുന്നിരിക്കില്ല
മാഡ്രിഡ്: ഇതിലും വലുതൊന്നും ഇനി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന ഇതിഹാസ താരത്തിന് സംഭവിക്കാനില്ല. റയലില്‍ നിന്ന് അപ്രതീക്ഷിതമായി ഇറ്റാലിയന്‍ ക്ലബ് യുവന്‍റസിലേക്ക് ചേക്കേറിയ റൊണാള്‍ഡോ അതിന് ശേഷം ആദ്യമായാണ് സ്പെയിനില്‍ കളിക്കാനിറങ്ങിയത്.
റയലിന്‍റെ യൂറോപ്യന്‍ കിരീടവാഴ്ചകളില്‍ പ്രധാന പങ്ക് വഹിച്ച ശേഷം ചാമ്പ്യന്‍സ് ലീഗില്‍ യുവെയ്ക്കായി ആദ്യ മത്സരത്തിനിറങ്ങിയപ്പോള്‍ ഒരു ക്ലാസ് പ്രകടനത്തില്‍ കുറഞ്ഞതൊന്നും റോണോയുടെ മനസിലുണ്ടായിരുന്നിരിക്കില്ല. ലിയോണല്‍ മെസി ഇന്നലെ ഹാട്രിക് പ്രകടനത്തോടെ യൂറോപ്പില്‍ പ്രയാണം തുടങ്ങിയതും താരത്തിന് വലിയ സമര്‍ദം സൃഷ്ടിച്ചിരിക്കുമെന്നുറപ്പ്.
പക്ഷേ, സ്പെയിനിലേക്കുള്ള തിരിച്ചു വരവ് ഒരിക്കലും ഉണങ്ങാത്ത മുറിവാണ് സിആര്‍ സെവന്‍റെ ഹൃദയത്തിലുണ്ടാക്കിയിരിക്കുന്നത്. അഞ്ച് കിരീടങ്ങള്‍ പേരുലുള്ള റൊണാള്‍ഡോ തന്‍റെ ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ ആദ്യ ചുവപ്പ് കാര്‍ഡ് വാങ്ങി പുറത്ത് പോയി, അതും കളി തുടങ്ങി 29-ാം മിനിറ്റില്‍.
സ്പാനിഷ് ടീം വലന്‍സിയക്കെതിരെ ഇറ്റാലിയന്‍ ക്ലബ് വിജയം നേടിയെങ്കിലും കൊട്ടിഘോഷിച്ച് ടൂറിനില്‍ എത്തിച്ച താരത്തിന്‍റെ ക്ലബ്ബിന് വേണ്ടിയുള്ള യൂറോപ്യന്‍ അരങ്ങേറ്റം ദുരന്തമായി മാറിയത് ക്ലബ്ബിനും തിരിച്ചടിയാണ്. വലന്‍സിയ ബോക്സിനുള്ളില്‍ ജെയ്സണ്‍ മുറില്ലോയുടെ മുടിയില്‍ പിടിച്ച് വലിച്ചതിലാണ് റഫറി ഫെലിക്സ് ബ്രിച്ച് റോണോയ്ക്ക് ചുവപ്പ് കാര്‍ഡ് നല്‍കിയത്.
റഫറി തന്‍റെ അസിസ്റ്റന്‍റുമാരുമായി ചര്‍ച്ച ചെയ്ത് ചുവപ്പ് കാര്‍ഡ് ഉയര്‍ത്തിയതോടെ കണ്ണീരോടെയാണ് റോണോ കളം വിട്ടത്. വലന്‍സിയക്കെതിരെ ചുവപ്പ് ലഭിച്ചതോടെ മാഞ്ചസ്റ്റര്‍ യുണെെറ്റഡിനെതിരെ അടുത്ത് ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ റൊണാള്‍ഡോയ്ക്ക് കളിക്കനാവില്ല.
തന്‍റെ മുന്‍ ക്ലബ്ബിനെതിരെയുള്ള മത്സരം നഷ്ടമാകുന്നത് പോര്‍ച്ചുഗീസ് താരത്തെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്. യുവേഫയ്ക്ക് യുവന്‍റസ് കാര്‍ഡ് നല്‍കിയതിനെതിരെ അപ്പീല്‍ നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റൊണാള്‍ഡോയ്ക്ക് ചുവപ്പ് കാര്‍ഡ് കിട്ടിയ ഫൗള്‍ കാണാം...
