ഇളയ മകളുടെ പിറന്നാളാഘോഷത്തിന് രണ്ട് കുപ്പി വൈന്‍ വാങ്ങാന്‍ 27,000 ബ്രിട്ടീഷ് പൗണ്ട് അഥവാ 25 ലക്ഷത്തോളം രൂപയാണ് റോണോ ചിലവഴിച്ചത്. 

ലണ്ടന്‍: ഇളയമകള്‍ അലാന മാര്‍ട്ടിനയുടെ ആദ്യ ജന്‍മദിനം ആഘോഷിക്കുകയാണ് ഫുട്ബോള്‍ സൂപ്പര്‍ സ്റ്റാര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഭാര്യ ജോര്‍ജീന റോഡ്രിഗസും. അലാനയ്ക്ക് സമൂഹമാധ്യമങ്ങളുടെ തകര്‍പ്പന്‍ ആശംസയാണ് എക്കാലത്തെയും മികച്ച സ്‌ട്രൈക്കര്‍മാരിലൊരാള്‍ നല്‍കിയത്. എന്നാല്‍ മകളുടെ പിറന്നാളാഘോഷിക്കാന്‍ റോണോ വാങ്ങിയ വൈനിന്‍റെ വില കേട്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

View post on Instagram

ഇംഗ്ലീഷ് മാധ്യമമായ ദ് സണിന്‍റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് കുപ്പി വൈന്‍ വാങ്ങാന്‍ 27,000 ബ്രിട്ടീഷ് പൗണ്ട് അഥവാ 25 ലക്ഷത്തോളം രൂപയാണ് റോണോ ചിലവഴിച്ചത്. ലോകത്തിലെ ഏറ്റവും വിലയേറിയ റിച്ച്ബര്‍ഗ് ഗ്രാന്‍ഡ് ക്രുവിന്‍റെ(18,000 പൗണ്ട്) ഒരു ബോട്ടിലും ഇതിലുള്‍പ്പെടുന്നു. ജോര്‍ജീനയ്ക്കും രണ്ട് സുഹൃത്തുക്കള്‍ക്കുമൊപ്പമായിരുന്നു റോണോയുടെ ആഘോഷം. ലണ്ടനിലെ ഒരു റസ്റ്റോറന്‍റില്‍ 15 മിനുറ്റ് മാത്രം ചിലവഴിച്ചായിരുന്നു റോണോ ഈ തുക പൊടിച്ചത്. 

Scroll to load tweet…