മാഡ്രിഡ്: ശനിയാഴ്ച്ച ബാഴ്സലോണക്കെതിരെ നടക്കുന്ന എല്‍ ക്ലാസിക്കോയില്‍ ഒരു ഗോള്‍ നേടിയാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ കാത്തിരിക്കുന്നത് റെക്കോര്‍ഡ്. ഒരു ഗോള്‍ നേടിയാല്‍ ബാഴ്സലോണക്കെതിരെ റയലിനായി കൂടുതല്‍ ഗോള്‍ നേടിയ ആല്‍ഫ്രഡോ ഡി സ്റ്റൈഫാനോയുടെ റെക്കോര്‍ഡിന് ഒപ്പമെത്തും റൊണോ. 

റയലിന്‍റെ ഇതിഹാസതാരവും എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളിലൊരാളുമായ സ്റ്റൈഫാനോയുടെ പേരില്‍ 18 ഗോളുകളാണുള്ളത്. മികച്ച ഫോമിലുള്ള റൊണാള്‍ഡോ ഇതിനകം 17 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ് ലോകകപ്പ് ഫൈനലില്‍ വിജയഗോള്‍ നേടിയതിന്‍റെ കരുത്തിലാണ് റൊണാള്‍ഡോ എല്‍ ക്ലാസിക്കോക്ക് ഇറങ്ങുക. 

അതേസമയം എല്‍ ക്ലാസിക്കോയില്‍ കൂടുതല്‍ ഗോളുകള്‍ നേടിയവരുടെ പട്ടികയില്‍ മൂന്നാം സ്ഥാനമേ റയല്‍മാഡ്രിഡ് താരത്തിനുള്ളൂ. 24 ഗോളുകളുമായി റൊണാള്‍ഡോയുടെ എതിരാളിയും ബാഴ്സിലോണയുടെ സൂപ്പര്‍താരവുമായ ലിയോണല്‍ മെസിയാണ് പട്ടികയില്‍ മുന്നില്‍. സ്കോര്‍ ചെയ്യാനായാല്‍ മെസിക്ക് പട്ടികയില്‍ ബഹുദൂരം മിന്നിലെത്താനാകും.